സോന പോളിനെ ബദ്‌റുല്‍ ഹുദാ ഭാരവാഹികള്‍ അനുമോദിച്ചു
പനമരം: പിതാവ് പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കുശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സോന പോളിനെ പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ഭാരവാഹികള്‍ അനുമോദിച്ചു. പി. ഉസ്മാന്‍ മൗലവി, കെ.കെ. മമ്മൂട്ടി മദനി, പി.കെ. ഇബ്രാഹിം സഖാഫി എന്നിവര്‍ പാക്കത്തെ വസതിയില്‍ സന്ദര്‍ശിച്ചാണ് അഭിനന്ദനം അറിയിച്ചത്. സോനയ്ക്കുള്ള സമ്മാനം പി. ഉസ്മാന്‍ മൗലവി കൈമാറി.




Leave a Reply