സോളിഡാരിറ്റി സ്ഥാപകദിനം ആചരിച്ചു
കൽപ്പറ്റ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരിക്കപ്പെട്ട് 21 വർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി കൽപ്പറ്റയിൽ സോളിഡാരിറ്റി സ്ഥാപകദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പതാക ഉയർത്തി. കേരളത്തിലെ യുവജന സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ടകളെ ചെറുതല്ലാത രീതിയിൽ സ്വാധീനിച്ച സോളിഡാരിറ്റി യൂത്ത്‌മൂവ്മെന്ററ് അതിൻ്റെ പ്രയാണം തുടരുകയാണെന്നും, ഇസ്ലാമോഫോബിയ ആഴത്തിലും പരപ്പിലും വേരോടിയ കാലത്ത് കൃത്യമായ പ്രതിരോധ വ്യവഹാരങ്ങൾ ശക്തിപ്പെടുത്തുകയാണ് സോളിഡാരിറ്റിയെന്നും യോഗം വിലയിരുത്തി.
പരിപാടിയിൽ യൂത്ത് ഇന്ത്യ ഖത്തർ പ്രസിഡൻ്റ് ബിൻഷാദ് പുനത്തിൽ പ്രതിജ്ഞ പുതുക്കി സംസാരിച്ചു, സംസ്ഥാന സെക്രട്ടറി സ്വാലിഹ് ടി പി അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ഷബീബ് വെങ്ങളത്ത്, വൈസ് പ്രസിഡന്റ് ശൈഷാദ് എന്നിവർ നേതൃത്വം നൽകി.





Leave a Reply