യാത്രയയപ്പ് നൽകി
പനമരം: പനമരത്ത് നിന്നും അടുത്ത പ്രദേശളിൽ നിന്നും ഹജ്ജ് കർമ്മത്തിനു പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി പനമരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മസ്‌ജിദുൽ ഹുദാ മദ്രസ്സാ ഹാളിൽ വെച്ചു യാത്രയയപ്പ് നൽകി. പനമരം മഹല്ല് പ്രസിഡന്റ്റ് ഡി.അബ്‌ദുള്ള ഹാജി യോഗം ഉദ്ഘാടനം ചെയ്‌തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. കൈതക്കൽ മഹല്ല് സെക്രട്ടറി കെ.മൊയ്തീൻ മാസ്റ്റർ, നീരട്ടാടി മഹല്ല് പ്രസിഡന്റ് വി.ഉമ്മർ ഹാജി, ചങ്ങാടക്കടവ് ജുമാമസ്‌ജിദ് പ്രസിഡന്റ് സി.കെ അബു, ടി.ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply