പിഎംജിഎവൈ ഓഫീസിലേക്ക് സിപിഐഎം ധർണ്ണ നടത്തി
വെങ്ങപ്പള്ളി: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയിൽ ഉൾപ്പെടുത്തി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പള്ളി മുതൽ തെക്കുംതറവരെ നടന്നു വരുന്ന പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുടെയും, കരാറുകാരൻ്റെയും അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സിപിഐഎം വാവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പിഎംജിഎസ്ഐ ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. റോഡ് പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിനാൽ പ്രദേശവാസികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
രോഗികളും, വിദ്യാർത്ഥികളും ഉൾപ്പടെ ഉള്ളവർ ഉൾപ്പടെ കാൽനട യാത്രക്കാർ ഉൾപ്പടെയുള്ളവർ അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ ബഹുജന പ്രക്ഷോഭ പരിപാടികളുമായി മുൻപോട്ട് പോകാനാണ് തീരുമാനമെന്ന് നേതാക്കൾ ധർണ്ണയിൽ പറഞ്ഞു.
സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം പി എം നാസർ ഉദ്ഘാടനം ചെയ്‌തു വെങ്ങപ്പള്ളി ലോക്കൽ സെക്രട്ടറി പി.ജംഷിദ്, ലോക്കൽ കമ്മിറ്റി അംഗം എൻ ശ്രീരാജൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വേലായുധൻ വിവാടി സ്വാഗതവും പി വി ഭാസ്‌കരൻ നന്ദിയും പറഞ്ഞു.





Leave a Reply