ഓർമ്മകൾ പങ്കുവെച്ച് അവർ ഒന്നിച്ചു: പൂർവ വിദ്യാർത്ഥി സംഗമം വേറിട്ടതായി
പൂതാടി: പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്‌കൂൾ 1983 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം വേറിട്ട തായി. സ്വീറ്റ് മെമ്മറീസ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പൂർവാധ്യാപകൻ എൻ കെപ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എൻ ഹരിദാസൻ അധ്യക്ഷ നായിരുന്നു. പിഎൻ സുരേന്ദ്രൻ, പൂർവ അധ്യാപകരായ കരുണൻ, പുരു ഷോത്തമൻ, ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാധ്യാപിക ആനന്ദവല്ലി, സുരേഷ് ബാബു, സികെ ബാബു തുടങ്ങിയ വർ സംസാരിച്ചു. കവിത, ഗാനാലാപാനം, ഡാൻസ് തുടങ്ങിയ കലാപരിപാടികളും സംഗമത്തിൻ്റെ ഭാഗമായിരുന്നു





Leave a Reply