സജന സജീവന് മാനന്തവാടിയുടെ ആദരം
മാനന്തവാടി: ഇന്ത്യൻ ക്രിക്കറ്റർ സജന സജീവന് ജന്മനാടായ മാനന്തവാടിയിലെ പൗരാവലിയുടെ സ്വീകരണം ഒരുക്കും.2024 മെയ് 16 വ്യാഴം വൈകുന്നേരം 3 മണിക്ക് സജനയെ ചൂട്ടക്കടവിൽ വീടിന് സമീപത്ത് നിന്ന് സ്വീകരിച്ച് മാനന്തവാടി പട്ടണം ചുറ്റി മാനന്തവാടി ഗവ. യൂ.പി. സ്കൂളിൽ സമാപിക്കും. വൈകുന്നേരം 5 മണിക്ക് ഗവ. യൂ .പി സ്കൂളിൽ സംഘടിപ്പിക്കുന്ന അനുമോദന സദസ്സ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളു അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ സി. കെ. രത്നവല്ലി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ.രേണു രാജ് ഐഎഎസ് എന്നിവർ മുഖ്യാതിഥികളാവും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,നഗരസ സഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ നാസിർ മച്ചാൻ, എം.കെ അബ്ദുൾ സമദ്, മാനന്തവാടി നഗരസഭാ കൗൺസിലർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ്ബുകൾ വായനശാലകളുടെ പ്രതിനിധികൾ, റസിഡൻ്റ് അസോസിയേഷനുകൾ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ ഉള്ളവർ സ്വീകരണ ഘോഷയാത്രയിൽ പങ്കാളികളാവും.
വാദ്യമേളങ്ങളുടെയും, വിവിധ വർണ്ണ കൊടികളും ബലൂണുകളും, മുത്തുകുടകളും, പ്ലകാർഡുകളുമായി തുറന്ന വാഹനത്തിൽ മാനന്തവാടിയുടെ പൗരാവലി സ്വീകരിക്കും. സ്വീകരണത്തിന് ശേഷം മധുരം വിതരണം ചെയ്യും. സ്വീകരണത്തിനായുള്ള വിപുലമായ ഒരുക്കങ്ങൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സജനയുടെ ജീവിതം ആലേഖനം ചെയ്യുന്ന മാഗസിൻ പരിപാടിയിൽ പ്രകാശനം ചെയ്യും.
വാർത്താ സമ്മേളനത്തിൻ സംഘാടക സമിതിയുടെ രക്ഷാധികാരികളായ ബ്ലോക്ക് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, നഗരസ സഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ പി. വി. ജോർജ്, സ്വാഗത സംഘം കൺവീനർ കെ.ബി.സിമിൽ, എസ് അജയകുമാർ, കെ.ടി. വിനു പി .രാജൻ, എന്നിവർ പങ്കെടുത്തു.





Leave a Reply