May 4, 2026

‘ഫോക്കസ് പോയന്റ് 2024’ കരിയർ ഓറിയന്റേഷൻ ക്ലാസ് നടത്തി

0
Img 20240514 204354
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയൽ: കാക്കവയൽ ഹയർ സെക്കന്ററി സ്‌കൂൾ, കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഫോക്കസ് പോയന്റ് 2024’ എന്ന പേരിൽ പത്താം ക്ലാസ്സ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് കരിയർ ഓറിയന്റേഷൻ ക്ലാസും പ്ലസ് വൺ ഏകജാലകം അഡ്മിഷൻ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എൻ.റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ ടി.എം ബിജു ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡ് കെ.എൻ ഇന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി. ആശ എലിസബത്ത്, ശ്രീയ പവനൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *