May 21, 2026

ബത്തേരി അൽ ഇതിഹാദ് ഫുട്ബോൾ അക്കാദമി ചാമ്പ്യന്മാരായി

0
Img 20240514 210017
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മലപ്പുറം എടരിക്കോട് ഫുട്ബോൾ കൺസോർഷ്യത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ സുൽത്താൻ ബത്തേരി ഇതിഹാദ് ഫുട്ബോൾ അക്കാദമി ചാമ്പ്യന്മാരായി. തൃശൂർ സിഎഫ്എ യെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ഇതിഹാദ് ജേതാക്കളായത്. ടൂർണമെന്റിന്റെ മികച്ച കളിക്കാരനായി ഇതിഹാദിന്റെ ഷാരോണിനെയും മികച്ച ഗോൾ കീപ്പറായി അബിൻ തോമസിനെയും തെരഞ്ഞെടുത്തു. ആസിഫ് ടീം മാനേജറും ആംബ്രോസ് സഗായനാഥൻ, മുർഷിദ് എന്നിവർ പരിശീലകരുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *