May 1, 2026

സജന സജീവനു ജന്മനാടായ മാനന്തവാടി സ്വീകരണം നൽകി 

0
Img 20240517 102306
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലിടം നേടിയ വയനാടിൻ്റെ അഭിമാനമായ സജന സജീവനു ജന്മനാടായ മാനന്തവാടി സ്വീകരണം നൽകി. ചൂട്ടക്കടവിലുള്ള വീടിനു സമീപത്തുനിന്ന് പൗരാവലി സജനയെ സ്വീകരിച്ച് മാനന്തവാടി നഗരത്തിലൂടെ സ്വീകരണവേദിയായ മാനന്തവാടി ഗവ. യു.പി. സ്‌കൂളിലേക്ക് ആനയിച്ചു. തുറന്ന വാഹനത്തിലായിരുന്നു സജനയുടെ യാത്ര.

സജനയുടെ ചിത്രങ്ങളും മുത്തുക്കുടയും, വാദ്യമേളങ്ങളും സ്വീകരണത്തിനു മാറ്റുകൂട്ടി. സ്വീകരണ സമ്മേളനം ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. സജനയുടെ ജീവിതവഴികൾ അടയാളപ്പെടുത്തിയ പുസ്‌തകം സംസ്ഥാന സ്പോർട്‌സ് കൗൺസിലംഗം കെ. റഫീഖ് ഏറ്റുവാങ്ങി. സജനയുടെ പിതാവ് സജീവൻ, മാതാവ് ശാരദ, കായികാധ്യാപികയായിരുന്ന എൽസമ്മ എന്നിവരെ ആദരിച്ചു. മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ജനപ്രതിനിധികളായ പി.വി. ജോർജ്, ഷൈനി ജോർജ്, കില ജില്ലാ ഫെസിലിറ്റേറ്റർ പി. ടി. ബിജു, എ.എൻ. പ്രഭാകരൻ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.കെ. അബ്ദു‌ൾ സമദ്, ഡോ. എ. ഗോകുൽദേവ്, പി. സുരേഷ് ബാബു, സംഘാടക സമിതി കൺവീനർ കെ.ബി. സിമിൽ, എസ്. അജയകുമാർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *