സ്പോർട്സ് സാമഗ്രികളുടെ വിതരണവും സൗഹൃദഫുട്ബോൾ മത്സരവും
കല്പറ്റ : കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ ഒപ്പം ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കായികതാരങ്ങൾക്ക് സ്പോർട്‌സ് സാമഗ്രികളുടെ വിതരണവും സൗഹൃദഫുട്ബോൾ മത്സരവും നടന്നു. വൈത്തിരി പഞ്ചായത്ത് മൈതാനത്തുനടന്ന സൗഹൃദമത്സരത്തിൽ സി.ബി. ട്രൈക്കേഴ്‌സ്, യങ് ബോയ്‌സ് വൈത്തിരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.
വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കായിക താരങ്ങൾക്കുള്ള ജെഴ്സികളും വിതരണം ചെയ്തു. ഡോ. ടി.എസ്. രാജീവ് അധ്യക്ഷനായിരുന്നു. കേരളബാങ്ക് ഡയറക്‌ടർ പി. ഗഗാറിൻ, പഞ്ചായത്തംഗം ജയപ്രകാശ്, ജിപ്സ ജഗദീഷ് എന്നിവർ സംസാരിച്ചു.





Leave a Reply