‘അധ്യാപകലോകം’ മാസികയുടെ പ്രചരണം ആരംഭിച്ചു
മാനന്തവാടി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ മുഖമാസികയായ അധ്യാപകലോകം’ വരിസംഖ്യ ദേശീയ ക്രിക്കറ്റ് ടീം അംഗമായ സജ്ന സജീവനിൽ നിന്ന് സ്വീകരിച്ചുകൊണ്ട് വയനാട് ജില്ലയിൽ മാസികയുടെ പ്രചരണം ആരംഭിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ്ബാബു വരിസംഖ്യ ഏറ്റുവാങ്ങി. ജില്ലാ. ജോയിൻ സെക്രട്ടറി അനൂപ് കുമാർ, സബ്‌ജില്ല സെക്രട്ടറി രാഗേഷ് ഇ.എം, കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എ.അജയകുമാർ, ജില്ലാ കമ്മറ്റി അംഗം കെ.ബി സിമിൽ തുങ്ങിയവർ നേതൃത്വം നൽകി.





Leave a Reply