കേൾവി സംസാരക്കുറവുള്ള കുട്ടികൾക്ക് അഡ്മിഷൻ ആരംഭിച്ചു
ബത്തേരി: സുൽത്താൻ ബത്തേരി പൂമല സെന്റ് റോസല്ലോസ് സ്പീച് ആൻഡ് ഹിയറിംഗ് സ്കൂളിൽ നേഴ്സറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്ക് കേൾവി സംസാരക്കുറവുള്ള കുട്ടികൾക്കും കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികൾക്കും അഡ്മിഷൻ ആരംഭിച്ചു. മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം, പഠനം , ഭക്ഷണം, പി എസ് സി പരിശീലനങ്ങൾ കലാകായിക പ്രവർത്തി,പരിചയ പരിശീലനങ്ങൾ എന്നിവ നൽകുന്നു. സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്. കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സർക്കാർ എയ്ഡഡ് വിദ്യാലയമായ ഇവിടെ പ്രവേശനം ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പർ 9947954318, 9947810190





Leave a Reply