വാളാട് പിഎച്ച്സിയിലേക്ക് ഡിവൈഎഫ്ഐ ധർണ്ണയും നടത്തി മാർച്ചും
തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയ്ക്കും വാളാട് പിഎച്ച്സിയിലെ കെടുകാര്യസ്ഥതയ്ക്കും ക്രമക്കേടുകൾക്കുമെതിരെ വാളാട് പിഎച്ചിസിയിലേക്ക് ഡിവൈഎഫ്ഐ വാളാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി വിപിൻ. കെ ധർണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ആൽബിൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അർജുൻ വെണ്മണി, കർഷക സംഘം ഏരിയ സെക്രട്ടറി എൻ എം ആന്ററണി, സിഐടിയു ഏരിയ കമ്മിറ്റി അംഗം എൻ ജെ ഷജിത്ത്, ഇന്ദുലേഖ എന്നിവർ സംസാരിച്ചു.





Leave a Reply