‘ദിശ’ കലാപരിശീലന ക്യാമ്പ് തുടങ്ങി
മാനന്തവാടി: കേരള ലളിതകലാ അക്കാദമി കുട്ടികൾക്കായി നടത്തുന്ന ‘ദിശ’ കലാപരിശീലന ക്യാമ്പ് മാനന്തവാടി സ്‌കൗട്ട് ഭവനിൽ തുടങ്ങി. ഒ.ആർ. കേളു എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ കമ്മിഷണർ എ.ഇ. സതീഷ് ബാബു, ചിത്രകാരനും ശിൽപ്പിയുമായ ജോസഫ് എം. വർഗീസ്, നിർഝരി ഫൗണ്ടേഷൻ പ്രസിഡൻ്റ് പ്രദീപ് മംഗലശ്ശേരി, സി.ഡി. സരസ്വതി എന്നിവർ സംസാരിച്ചു. കേരള ലളിതകലാ അക്കാദമി, സാംസ്ക്‌കാരിക വകുപ്പ്, മാനന്തവാടി നിർഝരി നാട്യകലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് ഞായറാഴ്ച സമാപിക്കും. ഹരിമുരളി, കെ.വി. ആതിര എന്നിവരാണ് ക്യാമ്പിനു നേതൃത്വം നൽകുന്നത്.





Leave a Reply