ഡെങ്കിപ്പനി ദിനാചരണം നടത്തി
പനമരം: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെ ഭാഗമായി പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ദിനാചരണ ബോധവത്കരണ റാലി സംഘടിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. വത്സല അധ്യക്ഷയായി. ആരോഗ്യ പ്രവർത്തകർ, നഴ്‌സിങ് സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply