കര്‍ഷക മിത്രം ഔട്ട്‌ലെറ്റ് ഉദ്ഘാടനം ജൂണ്‍ ഒന്നിന്
ബത്തേരി: കര്‍ഷക മിത്രത്തിന്റെ പുതിയ ഔട്ട്‌ലെറ്റ് പോലീസ് സ്റ്റേഷന്‍ റോഡില്‍ മീരാ ഹോസ്പിറ്റലിനു സമീപം ജൂണ്‍ ഒന്നിനു പ്രവര്‍ത്തനം തുടങ്ങും. രാവിലെ 10ന് ഡബ്ല്യുഎംഒ പ്രസിഡന്റും കര്‍ഷക മിത്രം ഉപരക്ഷാധികാരിയുമായ കാദര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പി. സുനീര്‍ ആദ്യ വില്‍പന നടത്തും. കര്‍ഷക മിത്രം അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഡിവിഷന്‍ കൗണ്‍സിലര്‍ എത്സി പൗലോസ് നിര്‍വഹിക്കും. മിത്ര എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റിലൂടെ വിഷരഹിതമെന്നു ഉറപ്പുവരുത്തി ശാസ്ത്രീയമായി തയാറാക്കിയ ഭക്ഷ്യവസ്തുക്കളാണ് പ്രധാനമായും വിറ്റഴിക്കുന്നതെന്നു കര്‍ഷക മിത്രം ചെയര്‍മാന്‍ പി.എം. ജോയി അറിയിച്ചു.





Leave a Reply