June 21, 2024

സീറ്റ് ബെൽറ്റ്: ഒരു അധിക സുരക്ഷാ വള്ളി; പിൻസീറ്റ് യാത്രയാണെങ്കിലും സീറ്റ് ബെൽറ്റ്‌ ധരിക്കുക: മോട്ടോർ വാഹന വകുപ്പ് 

0
Img 20240523 093433

തിരുവനന്തപുരം: ഉപയോഗിക്കുമ്പോൾ ആവശ്യമില്ലെന്ന് തോന്നുന്ന, ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ കഴിയാത്ത ഒന്നിനെ സുരക്ഷ എന്നു പറയാം. സീറ്റ് ബെൽറ്റ് എന്ന അധികസുരക്ഷാ ഉപാധിയും അങ്ങിനെയാണ്, ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ കഴിയില്ല.

യാത്രയിൽ എപ്പോഴാണ് സീറ്റ് ബെൽറ്റ് ആവശ്യം വരുക? ഉത്തരം ലളിതം: വഴിയിൽ ഒരു കാക്കിക്കുപ്പായക്കാരനെ കാണുമ്പോൾ. അന്നേരം വലിച്ചാൽ ഇതൊട്ട് വരുകയുമില്ല. 1000 രൂപ പോയി കിട്ടും. സീറ്റ് ബെൽറ്റെന്ന വള്ളിക്കെട്ടിന്റെ സ്വഭാവം അതാണ്.

ഒരു വാഹനം റോഡിൽ ഏതു നിമിഷത്തിലും ഒരു അപകടത്തിൽപ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തിൽ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിർത്തപ്പെടും. ചിലപ്പോൾ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളിൽ കാലന്റെ ബെൽറ്റിൽ നിന്നും നമ്മെ രക്ഷിക്കാൻ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്ബെൽറ്റ്.

കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ശരിയായും നിർബന്ധമായും ധരിക്കുക. മരണത്തിന്റെ വക്കിൽ നിന്നും ഒരു പക്ഷെ പിന്നിലേയ്ക്ക് വലിയ്ക്കാൻ ഒരു പിടിവള്ളി – അതാണ് സീറ്റ് ബെൽറ്റ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *