സൂര്‍ദാസ് ജയന്തി ആഘോഷവും ഭിന്നശേഷി കുടുംബ സംഗമവും നടത്തി
മാനന്തവാടി: സക്ഷമ വയനാടിന്റെ നേതൃത്വത്തില്‍ തോണിച്ചാല്‍ വീര പഴശ്ശി ബാല മന്ദിരത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷവും ഭിന്നശേഷി കുടുംബ സംഗമവും നടത്തി. മീനങ്ങാടി നരനാരായണ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഭക്ത കവിയായ സൂര്‍ദാസിന് കാഴ്ചശക്തി ഇല്ലാതിരുന്നിട്ടും ആയിരക്കണക്കിന് കൃഷ്ണസ്തുതികള്‍ രചിക്കാന്‍ കഴിഞ്ഞത് പരിപാവനമായ കൃഷ്ണഭക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സക്ഷമയുടെ ജില്ലാ വൈസ് പ്രസിഡന്റും ഭിന്നശേഷിക്കാരിയുമായ പി.എസ്. നിഷയുടെ എട്ടാമത്തെ കവിത സ്വാമി പ്രകാശനം ചെയ്തു. ടി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. കൃഷ്ണന്‍, രുക്മിണി ഭാസ്‌കരന്‍, അനില്‍ കരണി, ഗോപി എക്കമുണ്ട, ജയരാജ് വടുവന്‍ചാല്‍, സുരേഷ് നീര്‍വാരം, ലാലു മേപ്പാടി, വിനീത എന്നിവര്‍ പ്രസംഗിച്ചു. മജീഷ്യന്‍ ജയന്‍ ബത്തേരി മാജിക് ഷോ നടത്തി.





Leave a Reply