ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെയുള്ള കര്‍ശന നടപടി തുടരുന്നു
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 13 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം നിയമനടപടികള്‍ സ്വീകരിച്ചു. 43 പേരെ കരുതല്‍ തടങ്കലില്‍ വച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ജില്ലയില്‍ നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ ആകെ 572 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. ഒരാളെ കാപ്പ ചുമത്തി നാടു കടത്തി. (കരുതല്‍ തടങ്കല്‍-438 വാറന്റ് 134).





Leave a Reply