മക്കിയാട് ബെനഡിക്ടിൻ ധ്യാന കേന്ദ്രത്തിൽ യുവജന ധ്യാനം 26 മുതൽ
മാനന്തവാടി: മക്കിയാട് ബെനഡിക്ടിൻ ധ്യാന കേന്ദ്രത്തിൽ ബെനഡിക്ടിൻ സന്യാസ സഭ വൈദികരുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കു മാത്രമായുള്ള 5 ദിവസത്തെ താമസിച്ചുള്ള ധ്യാനം 26 (ഞായർ) മുതൽ 31 വരെ നടക്കും. ധ്യാനത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബെനഡിക്ടിൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോയി ചെമ്പകശ്ശേരി, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് കൊല്ലം കളം എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തോടനുബന്ധിച്ച് വിവിധ ശുശ്രൂഷകൾക്കും, വചന പ്രഘോഷണങ്ങൾക്കും ഒപ്പം പ്രഗൽഭരായ കൗൺസിലർമാരിൽ നിന്നും. യുവാക്കൾക്ക് പ്രത്യേക കൗൺസിലിങ്ങും ലഭിക്കും. പങ്കെടുക്കാൻ 9562624437 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.





Leave a Reply