കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് ജില്ലാ കലോത്സവം നാളെ തുടങ്ങും
കല്‍പ്പറ്റ: കുടുംബശ്രീ അയല്‍ക്കൂട്ടം ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ ജില്ലാതല കലോത്സവം (അരങ്ങ്)26,28,29 തീയതികളില്‍ നടത്തുമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍, അസി.കോ ഓര്‍ഡിനേറ്റര്‍ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ്, പി.കെ. സുഹൈല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്റ്റേജ് ഇതര ഇനങ്ങളില്‍ മത്സരം നാളെ കല്‍പ്പറ്റ എസ്ഡിഎം എല്‍പി സ്‌കൂളില്‍ നടക്കും. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളില്‍ 28, 29 തീയതികളിലാണ് സ്റ്റേജ് ഇന മത്സരങ്ങള്‍. രണ്ട് വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, സംഘനൃത്തം, നാടന്‍പാട്ട്, ഒപ്പന, കവിതാലാപനം തുടങ്ങി 49 ഇനങ്ങളിലാണ് മത്സരം. 500 ഓളം പേര്‍ പങ്കെടുക്കും. 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് മത്സരങ്ങള്‍. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി ക്ലസ്റ്റര്‍തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചവരാണ് ജില്ലാതലത്തില്‍ മാറ്റുരയ്ക്കുന്നത്. സംസ്ഥാനതല മത്സരം ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് നടക്കും. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാകായിക അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനാണ് കലോത്സവം നടത്തുന്നത്.





Leave a Reply