May 6, 2026

മിൽമ ക്ഷീര സുമംഗലി പദ്ധതി; വിവാഹ സമ്മാനം നൽകി മാനന്തവാടി ക്ഷീര സംഘം

0
Img 20240526 122451
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സംഘത്തിൽ പാലളക്കുന്ന ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിന് മിൽമ നൽകുന്ന സമ്മാനത്തുക 10000 രൂപ മാനന്തവാടി ക്ഷീരസംഘത്തിൽ പാളക്കുന്ന 5 കുടുംബങ്ങളിലെ നവദമ്പതികൾക്ക് കൈമാറി. ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിന് പതിനായിരം രൂപവീതം ധനസഹായം നൽകുന്ന പദ്ധതിയാണ് ക്ഷീര സുമംഗലി വിധവകളായ ക്ഷീരകർഷകരുടെ പെൺമക്കളുടെ വിവാഹത്തിന് സുമനസ്സ് പദ്ധതി പ്രകാരം അമ്പതിനായിരം രൂപയും മിൽമ ക്ഷീര സംഘങ്ങൾ വഴി ധന സഹായം നൽകുന്നുണ്ട്. മിൽമ വയനാട് പി & ഐ ഹെഡ്ഡ് ബിജുമോൻ സ്‌കറിയ, സംഘം പ്രസിഡന്റ് പി.ടി ബിജു, മഞ്ജുഷ എം.എസ്, ബിജു അമ്പിത്തറ, സണ്ണി ജോർജ് എന്നിവർ ചേർന്ന് തുക കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *