May 6, 2026

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം- എസ്.എൻ.പി.എസ്.ഇ.സി.കെ.

0
Img 20240526 122310
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂറ്ററി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്റ്റീവ് സംസ്ഥാന വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഐ.കെ. ഷജീഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലയിലെ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാരുടെ മക്കളെ അനുമോദിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ ഷാഹിദ് റഫീഖ് അധ്യക്ഷത വഹിച്ചു. പി.കെ. സദൂഷ്, വി.എസ്. ശരത് എന്നിവർ സംസാരിച്ചു. വരണാധികാരി അഷ്‌റഫ് പാലപ്പറ്റ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

ഭാരവാഹികൾ: പി.എം. ഷാഹിദ് റഫീഖ് (പ്രസി.), ലാസർ പി. മാത്യു, വിജേഷ് ചേടിച്ചേരി (വൈസ് പ്രസി.), ഷാജീവ് വളാഞ്ചേരി (ജന. സെക്ര.), അജിത്‌കുമാർ, ഡി. ശ്രീനി (ജോ സെക്ര.), ഒ.യു. ഷിബാബുദ്ദീൻ (ട്രഷറർ). അബ്ദുൾ അലി, ഐ.കെ. ഷജീഷ് (സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *