കരടി ആക്രമണത്തിൽ യുവാവിന് പരുക്ക്
നായ്ക്കട്ടി: നായ്ക്കട്ടി മറുകര കോളനിയിലെ കൃഷ്ണൻ (45) നാണ് പരുക്കേറ്റത്. കൈക്കും കാലിനും സാരമായി പരുക്കേറ്റു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 4 മണിയോടുകൂടി വിറക് ശേഖരിക്കാൻ പോയ സമയത്താണ് കരടിയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്നാണ് കരടി കാട്ടിലേക്ക് ഓടിമറഞ്ഞത്.





Leave a Reply