സനാധന ധർമം; പ്രഭാഷണം നടത്തി
മുട്ടിൽ: അമ്പുകുത്തി മഹാവിഷ്ണു ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മഹാവിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് സനാധന ധർമത്തെ കുറിച്ച് ഡോ. പി. ശിവപ്രസാദ് പ്രഭാഷണം നടത്തി. സൊസൈറ്റി രക്ഷാധികാരി രാമദാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി കെ. ശശിധരൻ നായർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് കെ. ചാമി കുട്ടി, ജോ. സെക്രട്ടറിമാരായ കെ.നാണു, പി. ജയപ്രകാശ്, വി.കെ. ഗോവി ദാസ്, വി.കെ. സജീഷ് മാസ്റ്റർ, ആർ. ചന്ദ്രശേഖരൻ, ടി.രവീന്ദ്രൻ, കെ.ആർ. സൽജ, വി സുധ എന്നിവർ നേതൃത്വം നൽകി.





Leave a Reply