സ്കൂൾ വിപണന മേള മാനന്തവാടിയിൽ ആരംഭിച്ചു
മാനന്തവാടി: കുടുംബശ്രീ വയനാട് ജില്ലാമിഷന്റെയും മാനന്തവാടി സി.ഡി.എസ്സുകളുടെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ മാനന്തവാടി താഴെയങ്ങാടി റോഡിൽ മെയ് 27 മുതൽ ജൂൺ 5 വരെ നടക്കുന്ന സ്ക്‌കൂൾ വിപണനമേള ആരംഭിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ മേള ഉദ്ഘാടനം ചെയ്‌തു. സ്ക്‌കൂൾ ഉൽപ്പന്നങ്ങൾക്ക് മിതമായ നിരക്കിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, റജീന, ഡോളി രഞ്ജിത്ത്, വത്സല മാർട്ടിൻ, ശ്രുതി, ഹുദൈഫ്, അതുല്യ എന്നിവർ സംസാരിച്ചു.





Leave a Reply