June 14, 2024

റോഡരികിലെ കിടങ് ഭീഷണിയാകുന്നു 

0
Img 20240528 173352

പുൽപ്പള്ളി: ജൽജീവൻ മിഷന്റെ പദ്ധതിയുടെ കുടിവെള്ളവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായെടുത്ത കുഴികൾ കൃത്യമായി മൂടാത്തതിനാൽ, മഴവെള്ളം കുത്തിയൊലിച്ച് വലിയ കിടങ്ങുകളായി തീർന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇരിപ്പൂട്-പാടിച്ചിറ റോഡിന്റെ അരികിലാണ് കിലോമീറ്ററുകളോളം ദൂരത്തിൽ വലിയ കിടങ്ങ് രൂപപ്പെട്ടിരിക്കുന്നത്.

പൈപ്പ് സ്ഥാപിച്ചശേഷം മുകളിൽ മണ്ണിട്ടുപോയതല്ലാതെ ശാസ്ത്രീയമായി ഉറപ്പിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ കുഴിയിലിട്ട മണ്ണുമുഴുവൻ ഒലിച്ചുപോയി, വലിയ കിടങ്ങായി മാറിയിരിക്കുകയാണ്. വീതികുറഞ്ഞ ഈ ഭാഗത്ത് അരികുനൽകുന്നതിനായി വാഹനം റോഡിന് പുറത്തേക്കിറക്കിയാൽ ഈ കിടങ്ങിലേക്ക് വീഴും. ഇതിനോടകം ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.

ചിലഭാഗത്ത് നാട്ടുകാർ സ്വന്തംനിലയിൽ കുഴികൾ മൂടിയെങ്കിലും ഇപ്പോഴും കുറേഭാഗത്ത് വലിയ കിടങ്ങായിത്തന്നെ കിടക്കുകയാണ്. കിടങ്ങ് മൂടണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ അധികൃതർക്ക് പരാതിനൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *