June 15, 2026

സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു

0
Img 20240528 173517
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്‌കൂള്‍ തുറക്കലിന്റെ മുന്നോടിയായി കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയും സ്ലിപ്പ് വിതരണവും സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് സുല്‍ത്താന്‍ ബത്തേരി മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ പി.സുനീഷ് ഉദ്ഘാടനം ചെയ്തു.

എന്‍ഫോര്‍സ്‌മെന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്റ്റര്‍ സി.കെ അജില്‍കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി. 10 വര്‍ഷത്തെ പരിചയമില്ലാത്തതും ക്ലാസ്സില്‍ ഹാജരാകാത്തതുമായ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.ആര്‍ ജയ്‌ദേവന്‍ അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ പി.എ ഷിനു, സി രാകേഷ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *