പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കൽപ്പറ്റ: വയനാട് ജില്ലയിലെ സമ്പൂര്‍ണ്ണ വിദ്യാലയ പ്രവേശനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കോളനികള്‍ സന്ദര്‍ശിച്ചു. കോട്ടത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കുന്ന് കോളനിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസിന്റെ നേതൃത്വത്തിലുള്ള സംഘം പുസ്തകങ്ങള്‍ വിതരണം ചെയ്തു. രക്ഷിതാക്കളില്‍ ബോധവ്തകരണം നടത്തുകയും ചെയ്തു. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്.അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ കെ.രാജേഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.





Leave a Reply