June 21, 2024

ഇസ്രായേലിന്റെ മനുഷ്യക്കുരുതിക്കെതിരെ ശബ്ദം ഉയർത്തുക: ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതി മോദി സർക്കാർ നിർത്തലാക്കുക: സിപിഐ എം പോളിറ്റ്ബ്യൂറോ

0
Img 20240528 185306

ന്യൂഡൽഹി: റഫയിലെ ടെൻറ്റ് ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ അതിക്രമത്തെ സിപിഐ എം പോളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 45 പേരിൽ 20 സ്ത്രീകളും കുട്ടികളും അടങ്ങുന്നു.

റഫയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി നിർദ്ദേശം നൽകിയതിന് ശേഷവും ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിതമായ കടന്നാക്രമണം തുടരുകയാണ്. ഗാസയിലെ മനുഷ്യക്കുരുതിയിൽ ഇതുവരെ 36,000ൽ പരം പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളുടെ ശവശരീരങ്ങൾ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അടിയിൽ നിന്ന് ഇപ്പോഴും കണ്ടെടുക്കാനുമായിട്ടില്ല.

ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനപ്രിയരും ശബ്ദമുയർത്തണം. ഇസ്രായേൽ റഫയിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള ആവശ്യം ഉയർത്താൻ എല്ലാവരും മുന്നോട്ടുവരണം.

യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ അംഗീകരിക്കാൻ മോദി സർക്കാർ ഇസ്രായേലിന്റെ മേൽ സമ്മർദ്ദം ചെലുത്തണം. ഇസ്രായേലിലേക്കുള്ള എല്ലാ ആയുധക്കയറ്റുമതിയും കേന്ദ്രസർക്കാർ ഉടൻ നിർത്തലാക്കണമെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *