May 15, 2026

പന്നി ഫാമില്‍ കടുവ ആക്രമണം: പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് സമന്‍സ്

0
Img 20240528 202724
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: മൂടക്കൊല്ലി പന്നി ഫാമില്‍ കടുവ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് കോടതി സമന്‍സ്. വനം വകുപ്പിന്റെ പരാതിയില്‍ കേണിച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് സുല്‍ത്താന്‍ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നു സമന്‍സ് ലഭിച്ചത്. പന്നി ഫാം ഉടമ ശ്രീജിത്ത് ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ ജനുവരിയിലാണ് കടുവ ഫാമില്‍ കയറി 42 പന്നികളെ കൊന്നത്. ജോലി തടസപ്പെടുത്തിയെന്നും അസഭ്യം വിളിച്ചെന്നും ആരോപിച്ചാണ് വനം ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നും ജനകീയ പ്രതിഷേധ സമിതി ചയര്‍മാന്‍ കെ.പി. മധു പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *