June 15, 2026

കാർലോ ജെൻ സമാപിച്ചു

0
Img 20240529 103051
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: മെയ് 24,25, 26 തീയതികളിലായി ജീസസ് യൂത്തിൻ്റെ മാധ്യമ മുഖമായ കെയ്റോസ് മീഡിയയും ജീസസ് യൂത്ത് എറണാകുളം ടീൻസ് മിനിസ്ട്രിയും ചേർന്ന് ആലുവ ആത്മദർശനിൽ വച്ച് നടത്തിയ കൗമാരക്കാർക്ക് വേണ്ടിയുള്ള പ്രാരംഭ ധ്യാനം സമാപിച്ചു. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി 35 കുട്ടികളാണ് പ്രോഗ്രാമിൽ പങ്കെടുത്തത്. മീഡിയ ടോക്സിഫിക്കേഷനുമായി ബന്ധപ്പെട്ടതായിരുന്നു ഈ ധ്യാനം. ഇത്തരത്തിൽ നടത്തപ്പെടുന്ന ആദ്യ ധ്യാനം എന്ന് വേണമെങ്കിൽപോലും ഇതിനെ വിശേഷിപ്പിക്കാം.

കൗമാരക്കാരായ കുട്ടികൾ കടന്നുപോകുന്ന എല്ലാ മേഖലയെയും സ്പർശിക്കുന്നത് ആയിരുന്നു പ്രോഗ്രാം. അതോടൊപ്പം കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും ഊന്നൽ നൽകി കൊണ്ടാണ് പ്രോഗ്രാം നടന്നത്. വി. കുർബാന, കുമ്പസാരം, ആരാധന, ആന്തരിക സൗഖ്യശുശ്രൂഷ, അഭിഷേക പ്രാർത്ഥന തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങൾക്ക് പ്രത്യേക ആത്മീയഉണർവ് നൽകി. എന്താണ് മീഡിയ, കൗമാരക്കാരുടെയും യുവജനങ്ങളുടെയുമിടയിലെ സോഷ്യൽ മീഡിയയുടെ ഉപയോഗം, മീഡിയ അഡിക്ഷൻ, സൈബർ ക്രൈം, മീഡിയയെ എങ്ങനെ പോസിറ്റീവായിഉപയോഗിക്കാം, സുവിശേഷ വൽക്കരണത്തിന് മീഡിയ എങ്ങനെ ഉപയോഗപ്പെടുത്താം., പഠനം എങ്ങനെ എളുപ്പമാക്കാം, തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസുകൾ നയിച്ചു.

പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി നടന്ന ഈ പ്രോഗ്രാം തങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടു എന്ന് പങ്കെടുത്ത കുട്ടികൾ അറിയിച്ചു. കെസിബിസി വൈസ് ചെയർമാനും ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷനുമായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്‌തു. ഫാ. ക്യാപിസ്റ്റൻ ലോപ്പസ്, ഫാ. മനോജ് വർഗീസ് OFM Cap., ഫാ. വില്യം ചാൾസ്, ഡോ. ലിൻ്റോ ജോർജ്, ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, അഡ്വ.ലിറ്റോ പാലത്തിങ്കൽ, സിജു എബ്രഹാം, സുജമോൾ ജോസ്, ഷാന്റൽ, മരിയ ഫ്രാൻസിസ്ക തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *