May 6, 2026

9 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് സൗജന് കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു 

0
Img 20240529 164832
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം:സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിൻ്റെയും പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെയും വിതരണോദ്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. 2024-25 അധ്യയന വർഷത്തിൽ 9 ലക്ഷം വിദ്യാർത്ഥികൾക്കായി 39.8 ലക്ഷം മീറ്റർ കൈത്തറി തുണിയാണ് വിതരണം ചെയ്യുന്നത്. ഇതിനോടകം 81.26 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഒന്നു മുതൽ ഏഴ് വരെയുള്ള സർക്കാർ വിദ്യാലയങ്ങളിലേയും ഒന്നു മുതൽ നാലു വരെയുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്കാണ് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നൽകുന്നത്.

കേരളത്തിലെ പ്രാഥമിക കൈത്തറി സംഘങ്ങളിൽ ജോലിചെയ്യുന്ന ആറായിരത്തിലധികം കൈത്തറിത്തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിൽ വരുത്തുന്നതിനു മുൻപ് 100 രൂപയിൽ താഴെ ദിവസക്കൂലിയിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് നെയ്ത്തുകാർക്ക് തൊഴിൽ ലഭിച്ചതെങ്കിൽ, ഈ പദ്ധതി നടപ്പിലാക്കിയതിനു ശേഷം ഒരു നെയ്ത്തുകാരന് നെയ്യുന്നതിനനുസരിച്ച് 600ലധികം രൂപ ദിവസ വരുമാനവും 250ൽ കൂടുതൽ തൊഴിൽ ദിനങ്ങളും ലഭ്യമാകുന്നുണ്ട്.

കൈത്തറി മേഖലയുടെ ഉന്നമനം കൂടി ലക്ഷ്യമാക്കി സർക്കാർ 2016-17 സാമ്പത്തിക വർഷം മുതലാണ് സൗജന്യ കൈത്തറി സ്ക്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം എല്ലാ വർഷവും സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ കൈത്തറി തുണി (രണ്ട് ജോടി വീതം) നൽകിവരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *