സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം: സിപിഐ(എം) കൊമ്മയാട് ബ്രാഞ്ച്
കൊമ്മയാട്: കൊമ്മയാട് പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിക്കുന്നതായി സിപിഐ (എം) കൊമ്മയാട് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം സ്ഥാപിച്ച പാർട്ടികൊടിമരം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു ഈ പ്രദേശത്ത് പാർട്ടി പരിപാടികളുടെ പോസ്റ്ററും വ്യാപകമായി നശിപ്പികാറുണ്ടെന്ന് സിപിഐഎം ആരോപിച്ചു. കൊമ്മയാട് – കരിങ്ങാരി പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം നേരത്തെ അവശ്യപ്പെട്ടിരുന്നു കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്‌കൂൾ, കരിങ്ങാരി ഗവൺമെന്റ് യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, പ്രദേശത്തെ കർഷകർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിലും പ്രദേശത്തെ അമ്പലത്തിലേക്കും പോകുന്ന വിശ്വാസികൾ എന്നിവർ കാൽനടയായി പോകാൻ ഉപയോഗിക്കുന്ന റോഡിലാണ് മദ്യ കുപ്പികൾ ഉൾപ്പെടെ പൊട്ടിച്ചിടുന്നത്.
റോഡിനു സമീപത്തെ കൃഷികാരുടെ വയലുകളിലേക്കും കുപ്പിയും വേസ്റ്റും വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നരുടെ കേന്ദ്രമായി ഈ പ്രദേശം മാറിയിട്ടുണ്ട്.അനധികൃത മദ്യവിൽപനയും നാട്ടിൽ വ്യാപകമാണ്.ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും, രാത്രികാലങ്ങളിൽ കാര്യക്ഷമമായി പട്രോളിംഗ് നടത്താൻ പോലീസ് തയ്യാറായിട്ടില്ല എന്നും സിപിഐ(എം) ആരോപിച്ചു. ജയേഷ് ഒ എ, കെ എസ് വിഷ്ണു,ഡെൽസൺ, ഷിബിൻ എന്നിവർ സംസാരിച്ചു.





Leave a Reply