May 6, 2026

മാനന്തവാടി നഗരസഭക്കെതിരെ സമര പ്രഖ്യാപനവുമായി സിപിഐ(എം)

0
Img 20240529 203655
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ അഴിമതിക്കും ഭരണ സ്‌തംഭനത്തിനുമെതിരെ സിപിഐ(എം) മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന റാലിയും, പൊതുസമ്മേളനവും നടത്തി എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് തലശ്ശേരി റോഡ് വഴി ഗാന്ധിപാർക്കിൽ സമാപിച്ചു സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ മാർച്ചിൽ പങ്കാളികളായി. സമരപ്രഖ്യാപന റാലിയും പ്രതിഷേധ മാർച്ചും സിപിഐ(എം) ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.

നഗരസഭാധികൃതർ നടത്തിയ ലാപ്ടോപ്പ് അഴിമതി, തയ്യൽ മെഷീൻ കട്ടിൽ വിതരണം എന്നിവയിലെ അപാകതകൾ, ബന്ധു നിയമനം, മാനന്തവാടി നഗരസഭയുമായി ബന്ധപ്പെട്ട് ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തെലുകൾ, ഇൻ്റേണൽ വിജിലൻസ് പരിശോധനയിലെ കണ്ടെത്തലുകൾ,ശുചിമുറികളുടെ പോരായ്മ ഉൾപ്പെടെ വിവിധ വിഷയങ്ങക്കെതിരായി മാർച്ചിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

യോഗത്തിൽ എം റെജീഷ് അധ്യക്ഷനായി. സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവൻ,ഏരിയ സെക്രട്ടറി പി ടി ബിജു, കെ എം വർക്കി, സണ്ണി ജോർജ്, കെ എം അബ്ദുൽ ആസിഫ്, വി കെ സുലോചന, എ ഉണ്ണികൃഷ്‌ണൻ,കെ ടി വിനു, മനോജ് പട്ടേട്ട്, ഗോകുൽ ഗോപിനാഥ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *