തോൽപ്പെട്ടിയിൽ 100 ഗ്രാം മെത്താംഫിറ്റമിൻ പിടി കൂടിയ കേസ്സിൽ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു
തോൽപ്പെട്ടി: കഴിഞ്ഞ ഏപ്രിൽ 23ന് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് 100.222 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയ കേസിൽ കേസ്സിലുൾപ്പെട്ട മാരുതി ഡിസയർ കാറിൻ്റെ ഉടമയായ അബ്ദുള്ള പറമ്പിൽ (40), എന്നയാളെ മൂന്നാം പ്രതിയായി ചേർത്ത് അറസ്റ്റ് ചെയ്തു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുധീർ.ടി. എന്നിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ എക്സൈസ് സൈബർ സെല്ലിലെ പ്രവൻ്റീവ് ഓഫീസർ ഷിജു എം.സി, സിവിൽ എക്സൈസ് ഓഫീസർ സനൂപ്. എം.സി, വനിത സിവിൽ ഓഫീസർ ശ്രീജ മോൾ പി എൻ എന്നിവരുണ്ടായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത സമയത്ത് മെത്താംഫിറ്റമിൻ കടത്തിക്കൊണ്ടുവന്നതിന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. മെത്താംഫിറ്റമിൻ കടത്തിക്കൊണ്ടു വരുന്നതിന് വാഹനസൗകര്യം നൽകുകയും സാമ്പത്തിക സഹായം നൽകുകയും ടിയാന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനായി എടിഎം കാർഡ് ഉൾപ്പെടെ നൽകിയതിനും പ്രതികൾ എത്തിച്ചു നൽകുന്ന എംഡിഎമ്മെയും മെത്താംഫിറ്റമിനും വിൽപ്പന നടത്തുന്നതിന് സഹായിച്ചതിനുമാണ് ടിയാനെ അറസ്റ്റ് ചെയ്തത്.
കർണ്ണാടകയിലെ പുത്തൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നടത്തിയ ഇടപാടുകളുടെ സി.സി.ടി.വി ഫൂട്ടേജ് ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിക്കെതിരെയുള്ള തെളിവുകൾ ലഭ്യമാക്കിയത്. മുൻപ് പലതവണ പ്രതികൾ കൂട്ടുത്തരവാദിത്വത്തോടുകൂടി എം.ഡി.എം.എ ഉൾപ്പെടെ മയക്ക് മരുന്നുകൾ കടത്തി കൊണ്ടു വന്നിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.





Leave a Reply