October 16, 2026

സ്കൂൾ പരിസരത്തെ മരക്കൊമ്പ് മുറിക്കാൻ കയറിയ തൊഴിലാളി വീണു മരിച്ചു

0
Img 20240529 215559
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സ്കൂൾ പരിസരത്തെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണു തൊഴിലാളി മരിച്ചു. നിലമ്പൂർ വഴിക്കടവ് കൊമ്പഴക്കുഴിയിൽ റാഫി (34) ആണ് മരിച്ചത്. നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സ്കൂളിന്റെ ചുറ്റുമതിൽ നിർമാണ ജോലിക്കായി എത്തിയതായിരുന്നു റാഫി. ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ് അപകട ഭീഷണിയായതിനാൽ മുറിച്ചു മാറ്റാൻ കയറിയതായിരുന്നു. ഉണങ്ങിയ കമ്പിൽ ചവിട്ടിയപ്പോൾ ഒടിഞ്ഞ് വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *