കര്‍ഷകമിത്രം ഔട്ട്‌ലെറ്റ് ഉദ്ഘാടനം ജൂണ്‍ ഒന്നിന്
ബത്തേരി: കര്‍ഷകമിത്രം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വിപുലീകരിച്ച ഔട്ട്‌ലെറ്റ് പോലീസ് സ്റ്റേഷന്‍ റോഡില്‍ മീരാ ആശുപത്രിക്ക് സമീപം ജൂണ്‍ ഒന്നിന് രാവിലെ 10ന് പ്രവര്‍ത്തനം തുടങ്ങും. കര്‍ഷകമിത്രം ചെയര്‍മാന്‍ പി.എം. ജോയി, ഭരണസമിതി അംഗങ്ങളായ ഡോ.പി. ലക്ഷ്മണന്‍, കെ.പി. യൂസഫ്, വിഷ്ണു വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
കര്‍ഷകമിത്രം ഉപരക്ഷാധികാരി പട്ടാമ്പി ഖാദര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പി. സുനീര്‍ ആദ്യ വില്‍പ്പന നടത്തും. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് നിര്‍വഹിക്കും. വിഷരഹിത ഭക്ഷ്യ ഉത്പന്നങ്ങളാണ് ഔട്ട്‌ലെറ്റില്‍ വിപണനം ചെയ്യുന്നത്.





Leave a Reply