മാനന്തവാടി ക്ഷീരസംഘത്തിൽ പാലളന്നവരുടെ മക്കൾക്ക് ക്ഷീരസുമംഗലി വിവാഹ സമ്മാനം
മാനന്തവാടി: മാനന്തവാടി ക്ഷീരസംഘത്തിൽ പാലളക്കുന്ന അഞ്ചു കർഷകരുടെ മക്കൾക്ക് മിൽമയുടെ ക്ഷീരസുമംഗലി വിവാഹസമ്മാനം നൽകി. ഒരു കുടുംബത്തിനു പതിനായിരം രൂപ നിരക്കിലാണ് മിൽമ ക്ഷീരസുമംഗലി വിവാഹസമ്മാനം നൽകുന്നത്. ക്ഷീരകർഷകരുടെ പെൺമക്കളുടെ വിവാഹത്തിന് സഹായധനം നൽകുന്ന പദ്ധതിയാണിത്. വിധവകളായ ക്ഷീരകർഷകമാരുടെ പെൺമക്കൾക്ക് ‘സുമനസ്സ്’ പദ്ധതി പ്രകാരം അമ്പതിനായിരം രൂപയും മിൽമ നൽകുന്നുണ്ട്.
മാനന്തവാടി സംഘത്തിൽ പാലളന്നവരുടെ മക്കൾക്കുള്ള ക്ഷീരസുമംഗലി വിവാഹസമ്മാനം മിൽമ വയനാട് ആൻഡ് ഐ. തലവൻ ബിജുമോൻ സ്‌റിയ, ക്ഷീരസംഘം പ്രസിഡൻ്റ് പി.ടി. ബിജു, സെക്രട്ടറി എം.എസ്. മഞ്ജുഷ, ഡയറക്ടർമാരായ ബിജു അമ്പിത്തറ, സണ്ണി ജോർജ് എന്നിവർ ചേർന്ന് കൈമാറി.





Leave a Reply