ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ ലോക പരിസ്ഥിതി ദിനം ആചരിച്ചു
കൽപ്പറ്റ : ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൽപ്പറ്റ മുനിസിപ്പൽ ബസ്റ്റാൻഡിൽ വൃക്ഷത്തൈകൾ നട്ടു. ഉച്ചക്ക് ശേഷം ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് പരിസ്ഥിതി സെമിനാറും നടത്തി. കൽപ്പറ്റ എച്ച് യു എം ഇ എസ് റിസർച്ച് സെന്റർ ഡയറക്ടർ സുമ ടീ ആർ, ബയോളജിസ്റ്റ് വിഷ്ണുദാസ് സി കെ എന്നിവർ ക്ലാസുകൾ നയിച്ചു.കൽപ്പറ്റ ചാപ്റ്റർ പ്രസിഡണ്ട് അഡ്വ.അബ്ദുറഹിമാൻ കാദിരി,മൂപ്പൻസ് നേഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലീഡ ആന്റണി, രമാദേവി സി ആർ,ലൗലി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നെല്ലാറച്ചാൽ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്ലാസ്റ്റിക് നിർമാർജന പരിപാടി നടത്തി.ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ, സൂപ്പി പള്ളിയാൽ,അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആമിന, ഷാജിപോൾ,അഡ്വ എസ് എ നസീർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply