യാത്രയയപ്പ് നൽകി
തൃക്കൈപ്പറ്റ: ചേലേരിക്കാവ് അംഗനവാടിയിൽ 44 വർഷക്കാലം അധ്യാപികയായി വിരമിക്കുന്ന രാധാമണി ടീച്ചർക്കും ഹെൽപ്പറായി 28 വർഷം പൂർത്തിയാക്കി വിരമിക്കുന്ന ലിസി രാജനും നാട്ടുകാർ യാത്രയപ്പ് നൽകി. മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നാസർ ബി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ ബി.പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹജമാടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺദേവ്, ഫാദർ വിനോയി കളപ്പുര, വിവിധ രാഷ്ടീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. എ.ബി മധു മാസ്റ്റർ, ബെന്നി പീറ്റർ, ബെന്നി. വി.എസ്, രാജീവ് പി.കെ, കൃഷ്ണൻ മാസ്റ്റർ, സിദ്ദീഖ്, ഐസക് എം. എ, ലത്തീഫ്, നാസർ ടി.കെ എന്നിവർ നേതൃത്വം നൽകി.





Leave a Reply