സംരംഭകര്‍ക്ക് പരിശീലനം
കളമശ്ശേരി: വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് മുഖേന എം.എസ്.എസ്.ഇ. മേഖലയില്‍ സംരംഭകര്‍ക്ക് പരിശീലനം നല്കുന്നു. കളമശ്ശേരി ക്യാമ്പസില്‍ ജൂണ്‍ 19 മുതല്‍ 21 വരെയാണ് പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ ജൂണ്‍ 16 നകം http://kied.info/training-calender ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0484 2532890, 2550322, 9188922800




Leave a Reply