വിദ്യാർത്ഥികളെ സിദ്ധാർഥ് മെമ്മോറിയൽ പുരസ്‌കാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു
നടവയൽ: വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ പഠനത്തിൽ മിടുക്കാരായ വിദ്യാർത്ഥിക്കായി നടപ്പിലാക്കിയ പ്രഥമ VWMC സിദ്ധാർഥ് മെമ്മോറിയൽ പുരസ്‌കാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച സോന പോളിന് വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ ഫൗണ്ടറും ചെയർപേഴ്സനുമായ അജിതപിള്ള പുരസ്‌കാരം നൽകി. നടവയൽ കോപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച്നടന്ന പരിപാടിയിൽ സിദ്ധാർത്ഥിന്റെ പിതാവും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു. തദവസരത്തിൽ പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് യൂണിഫോം, മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു.





Leave a Reply