ബേബി പോൾ സ്മാരക പുരസ്‌കാരം സാമൂഹിക പ്രവർത്തക നർഗീസ് ബീഗത്തിന്
കൽപ്പറ്റ : മനുഷ്യാവകാശ-സന്നദ്ധ സാമൂഹിക പ്രവർത്തകനായിരുന്ന ബേബിപോളിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം ഈ വർഷം പ്രമുഖ സാമൂഹിക പ്രവർത്തകയായ ന ർഗീസ് ബീഗത്തിന് സമ്മാനിക്കും. അശരണരായവരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം നേരിട്ട് ലഭ്യമാക്കുന്നതിൽ വർഷങ്ങളായി നടത്തിവരുന്ന ഇടപെടലുകളെയും പ്രവർത്തനങ്ങളെയും മുൻനിർത്തിയാണ് നർഗീസ് ബീഗത്തിന് അവാർഡ് നൽകുന്നതെന്ന് അനുസ്മരണ സമിതി ചെയർമാൻ ഫിലിപ്പോസ്. വി, കൺവീനർ സി.കെ ദിനേശൻ എന്നിവർ അറിയിച്ചു. ബേബി പോൾ അനുസ്മരണ ദിനമായ ജൂൺ 14 വെള്ളിയാഴ്ച രണ്ടുമണിക്ക് കൽപ്പറ്റ എം. ജി.ടി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വക്കറ്റ് ടി.സിദ്ദിഖ്അവാർഡ് സമ്മാനിക്കും. മിറർ സെന്റർ ഫോർ സോഷ്യൽ ചേയ്ഞ്ച് ഡയറക്ടർ പി.പി തോമസ് അനുസ് മരണ പ്രഭാഷണവും, കാലാവസ്ഥ വ്യതിയാനവും വയനാടും എന്ന വിഷയത്തിൽ ഹ്യൂ സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ വിഷ്ണുദാസ് വാർഷിക പ്രഭാഷണവും നടത്തും.
.





Leave a Reply