അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണ്ണവും പണവും കളവ് പോയെന്ന് പരാതി
വെള്ളമുണ്ട: പോലീസ് സ്റ്റേഷൻ പരിധിയിലെ മൊതക്കരയിൽ കോടഞ്ചേരിയിൽ സഹോദരങ്ങളായ പാലക്കാടൻ നിസാം, നസീർ, നിസാർ എന്നിവരുടെ അടുത്തടുത്തുള്ള വീടുകളിൽ മോഷണം. ഇവരിൽ ഒരാളുടെ വീറട്ടിൽ നിന്ന് നാല് പവനോളം സ്വർണ്ണാഭരണവും, 30000 രൂപയും നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
മറ്റ് രണ്ട് വീടുകളിൽ നിന്നും കാര്യമായി ഒന്നും കളവ് പോയിട്ടില്ല. എന്നാൽ വീടുകളിലെ സിസിടിവി കളുടെ ഡിവിആർ അഴിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ട്. മൂന്ന് കുടുംബങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ ഇവരുടെ ബന്ധുവാണ് വീടുകൾ തുറന്നിട്ടത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണസംഭവം അറിയുന്നത്. പൂട്ടുപൊളിച്ചും വാതിലുകൾ ചവിട്ടിപ്പൊളിച്ചുമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വെള്ളമുണ്ട എസ്എച്ച്ഒ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





Leave a Reply