മുൻ സഹപ്രവർത്തകർ ഒത്തുചേർന്നു; വയനാട്ടിൽ എയർഫോഴ്സ് കുടുംബസംഗമം
കൽപ്പറ്റ: വയനാട് ജില്ലയിൽ എയർഫോഴ്സിൽ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം സംഘടിപ്പിച്ചു. വയനാട് എയർ ഫോഴ്സ് വെറ്ററൻസ് അസോസിയേഷൻ പ്രസിഡൻറ് ഗ്ലിസൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു.
എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച ശേഷം 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പി.പി അബ്ദുൽ അസീസ്, കെ.പി അനിൽകുമാർ, എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൽപ്പറ്റയിലെ ജോർജോയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ 75 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. മുൻ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഒത്തുചേർന്ന സംഗമം സൗഹൃദവും പരസ്പര ബന്ധവും ഊട്ടിയുറപ്പിക്കുന്ന വേദിയായി





Leave a Reply