September 1, 2026

ലഹരിക്കെതിരെ വടംവലി; ടീൻസാനിയ അഡ്വെഞ്ചർ പാർക്കിൽ ആവേശപ്പോര്

0
WhatsApp Image 2026-09-01 at 6.26.23 PM
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി: ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ടീൻസാനിയ അഡ്വെഞ്ചർ പാർക്കും കേരള എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം ആവേശകരമായി നടന്നു. ആഗസ്റ്റ് 30 ന് ടീൻസാനിയ അഡ്വെഞ്ചർ പാർക്ക് വേദിയായ മത്സരത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.

Thunder Boys, മീനങ്ങാടി, New Friends, നൂറാംതോട് തുടങ്ങിയ ടീമുകൾ ഉൾപ്പെടെ നിരവധി ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുകയും കായിക വിനോദങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ടീൻസാനിയ അഡ്വെഞ്ചർ പാർക്ക് ഡയറക്ടർ അഷിഖ് വി.എം, മാനേജിംഗ് ഡയറക്ടർ നൗഫൽ ഇ കെ , വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ സി.വി, സ്റ്റേറ്റ് എക്സൈസ് വകുപ്പ് സി.ഐ ഷറഫുദ്ദീൻ , വാർഡ് മെമ്പർ ഡോളി ജോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു, ടഗ് ഓഫ് വാർ അസോസിയേഷൻ അംഗം ഷിഹാബ് ,ജാഫർ എലിക്കാട്, റഷീദ് കൈരളി എന്നിവർ സംസാരിച്ചു.

ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ കൂട്ടായ ഇടപെടലിന്റെ പ്രാധാന്യം ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. യുവതലമുറയെ കായികരംഗത്തേക്കും ആരോഗ്യകരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്കും ആകർഷിക്കുന്ന ഇത്തരം പരിപാടികൾ കൂടുതൽ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവർ വ്യക്തമാക്കി.

ലഹരിക്കെതിരെ ഒരുമിച്ച് — കായികത്തിലൂടെ ആരോഗ്യകരമായ സമൂഹത്തിലേക്ക് എന്ന സന്ദേശമാണ് വടംവലി മത്സരം മുന്നോട്ടുവച്ചത്. മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ ആവേശകരമായ പോരാട്ടം കാണികളിലും വലിയ ആവേശം സൃഷ്ടിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *