September 1, 2026

സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ എട്ട് നോമ്പ് പെരുന്നാളിന് തുടക്കമായി

0
WhatsApp Image 2026-09-01 at 1.14.10 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാർ ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ട് നോമ്പ് ആചരണത്തിനും ധ്യാന ശുശ്രൂഷയ്ക്കും തുടക്കമായി. വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാ.ഡോ. മത്തായി അതിരമ്പുഴയിൽ, ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി അഡ്വ. ജോസ് വി തണ്ണിക്കോട്, സെക്രട്ടറി മേരീസ് ഓണശ്ശേരി, എൽദോസ് നിരവത്ത് കണ്ടത്തിൽ, ജനറൽ കൺവീനർ ജോണി കാണിയാട്ട്
എന്നിവരുടെ നേതൃത്വത്തിൽ കൊടിയുയർത്തി.

സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിനിർഭരമായ വിവിധ ചടങ്ങുകളോടെ എട്ട് നോമ്പ് ആഘോഷിക്കുന്നു. സെപ്റ്റംബർ 7 തിങ്കളാഴ്ച മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും.

എട്ടുനോമ്പ് ദിവസങ്ങളിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വചനപ്രഘോഷണം, ധ്യാനശുശ്രൂഷ, ഗാനശുശ്രൂഷ, സന്ധ്യാപ്രാർത്ഥന, രക്തദാന ക്യാമ്പ് എന്നിവ നടത്തപ്പെടുന്നു. ധ്യാനശുശ്രൂഷയ്ക്ക് റവ. ഫാ. എൽദോസ് അടിമാലി, റവ. ഫാ. ജോർജ്ജി കട്ടച്ചിറ, റവ. ഫാ. സാബി ജോൺ, കുടുക്കി ധ്യാനകേന്ദ്രം, ബ്രദർ റോയി പിറവം, ഗാനശുശ്രൂഷയ്ക്ക് ബ്രദർ എബിൻ മണ്ണത്തൂർ എന്നിവർ നേതൃത്വം നൽകും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *