September 1, 2026

സംസ്ഥാന സർക്കാർ സംഘപരിവാറിന്‌ പൂർണമായും കീഴടങ്ങി: കെ ടി ജലീൽ

0
WhatsApp Image 2026-09-01 at 3.57.51 PM
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ പൂർണമായും കീഴടങ്ങിയെന്ന്‌ കെ ടി ജലീൽ. സിപിഐ എം നേതൃത്വത്തിൽ പൊഴുതനയിൽ സംഘടിപ്പിച്ച കുട്ടിപ്പ അനുസ്‌മരണ പൊതുയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും മുസ്ലീം ലീഗും ചേർന്ന്‌ ഭരണത്തിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുകയാണ്. കഴിഞ്ഞ 10 വർഷം എൽഡിഎഫ്‌ സംസ്ഥാനം ഭരിച്ചപ്പോൾ വന്ദേമാതരം പൂർണമായി പാടുന്നത്‌ ആരെങ്കിലും കേട്ടിരുന്നോ ? മൂന്നുമാസംകൊണ്ട്‌ കേരളം കേൾക്കാത്തത്‌ കേട്ടുതുടങ്ങി. വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി പാടി. അതൊരു ചൂണ്ടുപലകയായിരുന്നു. ഓണഘോഷ പരിപാടിയിലും ഇത്‌ ആവർത്തിച്ചു. ഉപരാഷ്‌ട്രപതിയെകൊണ്ടുവന്ന്‌ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യിപ്പിച്ചപ്പോൾ മുസ്ലീം ലീഗിന്റെ ഒറ്റമന്ത്രിമാരെയും പങ്കെടുപ്പിച്ചില്ലെന്നും അദ്ദേഹം.

ബിജെപിയും ലീഗും നാണയത്തിന്റെ രണ്ടുവശങ്ങളായി മാറി. 10 വർഷം ഭരണം കിട്ടാതിരുന്നപ്പോൾ ഏറ്റവും നല്ല ആയുധം വർഗീയതായണെന്ന്‌ മനസിലാക്കി മുസ്ലീങ്ങളെ മുഴുവൻ ലീഗ്‌ വർഗീയമായി ഇളക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വി വിനോദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ സെക്രട്ടറിയറ്റംഗം പി ഗഗാറിൻ, വൈത്തിരി ഏരിയ സെക്രട്ടറി സി യൂസഫ്, വി ഉഷകുമാരി, എം സെയ്ത്, ജോബിസൺ ജെയിംസ്, എൻ സി പ്രസാദ് സി എച്ച് മമ്മി, എം ജനാർദനൻ, കെ ജറീഷ്, കെ എസ് ഹരിശങ്കർ എന്നിവർ സംസാരിച്ചു. കെ വി ഗിരീഷ് സ്വാഗതവും സി കെ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *