August 9, 2026

നെറ്റ്-യുജിസി പരീക്ഷ ജൂണ്‍ 18-ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
20240616 220324
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി ഒ.എം.ആര്‍ രീതിയില്‍ നടത്തുന്ന നെറ്റ്-യുജിസി പരീക്ഷ മൂന്ന് കേന്ദ്രങ്ങളിലായി ജൂണ്‍ 18 ചൊവ്വാഴ്ച നടക്കും. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ്. മേരീസ് കോളേജ്, മാനന്തവാടി മേരി മാതാ കോളേജ് തുടങ്ങിയ പരീക്ഷ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷകള്‍ നടക്കുക.

 

രാജ്യവ്യാപകമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ ഈ വര്‍ഷം 11 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലുമായി 1400 ഓളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷാ എഴുതുന്നത്.

 

വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായി പരീക്ഷകള്‍ എഴുതുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് അറിയിച്ചു. എം.എല്‍.എ ആയതിന് ശേഷം നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായിട്ടാണ് ജില്ലയില്‍ നീറ്റ്, നെറ്റ്-യുജിസി, മറ്റ് യോഗ്യതാ നിര്‍ണ്ണയ, പ്രവേശന പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ ജില്ലയില്‍ ആരംഭിക്കുവാന്‍ സാധിച്ചത്. സി.ബി.ടി രീതിയില്‍ രാജ്യവ്യാപകമായി നടത്തപ്പെടുന്ന പ്രധാനപ്പെ എല്ലാ പരീക്ഷകള്‍ക്കും ജില്ലയില്‍ സ്ഥിരം കേന്ദ്രം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

 

സ്ഥിരം കേന്ദ്രം യാഥാര്‍ത്യമാക്കുന്നതിന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വകയിരുത്തി കമ്പ്യൂട്ടറുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതോടൊപ്പം കെട്ടിട നിര്‍മ്മാണത്തിനുള്ള ഫണ്ടിനാവശ്യമായ പ്രൊപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

 

ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിദൂര സ്ഥലങ്ങളില്‍ പോയി പ്രവേശന പരീക്ഷകളും, യോഗ്യത നിര്‍ണ്ണയ പരീക്ഷകളും എഴുതുന്നതിന് നേരിട്ടിരുന്ന പ്രയാസങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ പരീക്ഷാ സെന്ററുകള്‍ അനുവദിക്കപ്പെട്ടതിലൂടെ സാധ്യമായിട്ടുണ്ട്. 18 ന് നടക്കുന്ന പരീക്ഷയുടെ മറ്റ് സുഗമമായ നടത്തിപ്പ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുണ്ട്.

 

ജില്ലയില്‍ സെന്റര്‍ അനുവദിക്കപ്പെട്ടതിന് ശേഷം ഇവിടെ നിന്നും പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വലിയ തോതില്‍ പുരോഗതി ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ള സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി തോട്ടം തൊഴിലാളികള്‍, ഗോത്രവര്‍ഗ, മറ്റ് പിന്നോക്ക വിഭാഗത്തിലേതടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിദ്യാഭ്യസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എം.എല്‍.എ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *